ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ ആപ് നേതാവ് താഹിർ ഹുസൈന് ജാമ്യം നൽകാത്തതെന്ത്? ; പൊലീസിനോട് സുപ്രീംകോടതി
ന്യൂഡൽഹി : അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ സ്ഥാനാർഥിയായി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈന് സ്ഥിരം ജാമ്യം നൽകാത്തത് എന്തുകൊണ്ടെന്ന് ഡൽഹി പൊലീസിനോട് സുപ്രീംകോടതി.

പൗരത്വ സമരത്തെ തുടർന്നുണ്ടായ ഡൽഹി കലാപ കേസുകളിൽ ഒമ്പതെണ്ണത്തിലും ജാമ്യം നൽകിയ ശേഷം സമാനമായ ഒന്നിൽ മാത്രം ജാമ്യം നൽകാതിരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഡൽഹി പൊലീസിന് സമയം നൽകി ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ താഹിർ ഹുസൈൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങുന്ന ബെഞ്ച്.
താഹിർ ഹുസൈന് എന്തിനാണ് ജാമ്യമെന്നും ജയിലിൽനിന്ന് മത്സരിച്ചും ജയിക്കാമല്ലോ എന്നും തിങ്കളാഴ്ച പ്രാഥമികമായി നിരീക്ഷിച്ച ജസ്റ്റിസ് പങ്കജ് മിത്തലാണ് ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാളിന്റെ വാദത്തിനുശേഷം വിപരീത നിരീക്ഷണം നടത്തിയത്. താഹിറിന് സ്ഥിരം ജാമ്യമോ ഇടക്കാല ജാമ്യമോ എന്തുകൊണ്ട് നൽകിക്കൂടെന്ന തോന്നൽ തങ്ങൾക്കുണ്ടെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു.