ഭാര്യയെ സംശയം,മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്

മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. നല്ലകുണ്ട സ്വദേശി ത്രിവേണിയാണ് മരിച്ചത്. ഭര്‍ത്താവ് വെങ്കിടേഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ആറു വയസ്സുകാരിയായ മകളെ ഇയാള്‍ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരക്യത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
 

ഹൈദരാബാദ് : മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. നല്ലകുണ്ട സ്വദേശി ത്രിവേണിയാണ് മരിച്ചത്. ഭര്‍ത്താവ് വെങ്കിടേഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ആറു വയസ്സുകാരിയായ മകളെ ഇയാള്‍ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരക്യത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ഡിസംബർ 24നാണ് സംഭവം. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ഭാര്യ ത്രിവേണിയെ സംശയമായിരുന്നു. സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു. ക്രിസ്മസ് തലേന്നുണ്ടായ വഴക്കിനു ശേഷം ഇയാള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ത്രിവേണിയെ ആക്രമിക്കുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇതിനിടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകളെയും ഇയാള്‍ തീയിലേക്ക് തള്ളിയിട്ടു. നിലവിളി കേട്ട് ഒാടിയെത്തിയ അയല്‍ക്കാര്‍ വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരിച്ചിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഇവരുടെ ആറുവയസുകാരിയായ മകളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെങ്കിടേഷിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വെങ്കിടേഷിൻ്റെയും ത്രിവേണിയുടെയും പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. ഭാര്യയോട് ഇയാള്‍ക്ക് എപ്പോഴും സംശയമായിരുന്നുവെന്നും അതിനാല്‍ ത്രിവേണിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നു. ഭര്‍ത്താവിനെതിരെ പൊലീസിലിലും വനിതാ സംരക്ഷണ സെല്ലിലും പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം വെങ്കിടേഷ് വീട്ടിൽ വരില്ലായിരുന്നു. കുട്ടികളെ നോക്കാൻ ത്രിവേണി ഹോട്ടലിലും ചില വീടുകളിലും ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ത്രിവേണി മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ ത്രിവേണിയുടെ വീട്ടിലെത്തിയ വെങ്കിടേഷ്, അവരുടെ മാതാപിതാക്കളെ കണ്ട് സംസാരിക്കുകയും ക്ഷമാപണം നടത്തുകയും ത്രിവേണിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മദ്യപാന ശീലം ഉപേക്ഷിക്കുമെന്ന ഉറപ്പിലായിരുന്നു ഇത്. തുടർന്നായിരുന്നു വെങ്കിടേഷിന്റെ ക്രൂരകൃത്യം.ത്രിവേണി മുമ്പ് ഭർത്താവിന് ഒരു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, നിരന്തര മദ്യപാനിയായ ഇയാൾ അത് 15,000 രൂപയ്ക്ക് വിറ്റതായി അയൽക്കാർ പറഞ്ഞു.