വിവാഹേതര ബന്ധമെന്ന് സംശയം ; ഉറങ്ങിക്കിടന്ന 28 വയസ്സുകാരിയെ കഴുത്തറത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്
തന്റെ കുടുംബവീട് വിറ്റ് ഹര്‍ദോയിലെ ഇസ്ലാം നഗര്‍ തിലിയ പ്രദേശത്ത് ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ദമ്പതികള്‍.
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അവര്‍ ഫോണില്‍ സംസാരിക്കാറുണ്ടെന്നും പര്‍വേസ് നിരന്തരം സംശയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു
യുപിയിലെ ഹര്‍ദോയ് ജില്ലയില്‍ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി. തല മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു. പ്രതിയായ പര്‍വേസും 28 കാരിയായ ഭാര്യ നഗ്മയും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വിവാഹിതരായിരുന്നു. തന്റെ കുടുംബവീട് വിറ്റ് ഹര്‍ദോയിലെ ഇസ്ലാം നഗര്‍ തിലിയ പ്രദേശത്ത് ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ദമ്പതികള്‍.
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അവര്‍ ഫോണില്‍ സംസാരിക്കാറുണ്ടെന്നും പര്‍വേസ് നിരന്തരം സംശയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. രാത്രി നഗ്മ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ്, പര്‍വേസ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് അവരെ ആക്രമിക്കുകയും കൊലപ്പെടുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം പര്‍വേസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ആയിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചുകിടന്ന മൃതശരീരമാണ് വീട്ടില്‍ കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി നഗ്മയെ ഭര്‍ത്താവ് ക്രൂരമായ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നതായി ഇരയുടെ സഹോദരി സബ്ബോ ആരോപിച്ചു, ഇയാളെ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.