ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ; സുപ്രീംകോടതി കൊളീജിയം ശിപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ
‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയെ മദ്രാസ് ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു.
Mar 6, 2026, 09:35 IST
ന്യൂഡൽഹി : ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയെ മദ്രാസ് ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രി അർജുൻ സിങ് മേഘ് വാളാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് അഞ്ചിന് വിരമിക്കുന്ന ഒഴിവിലേക്കുള്ള നിയമനത്തിന് 26ന് ചേർന്ന കൊളീജിയമാണ് ശിപാർശ ചെയ്തത്.