ദേശീയ പാതയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് പാക്കിസ്ഥാനിലേക്ക് തത്സമയ ദൃശ്യങ്ങള്‍ അയച്ചു ; പ്രതി പിടിയില്‍

ക്യാമറ സ്ഥാപിക്കാന്‍ 40,000രൂപ ലഭിച്ചതായും പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 


പാലത്തിനടുത്തുള്ള ഒരു കടയില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പഞ്ചാബിലെ പഠാന്‍കോട്ടില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ചാര ശൃംഖലയുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്ക് ധരിവാള്‍ സ്വദേശിയായ ബല്‍ജിത് സിങ് അഥവാ ബിട്ടുവാണ് പിടിയിലായത്. ദേശീയപാത 44-ലെ പഠാന്‍കോട്ട് ജമ്മു ഭാഗത്ത് സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇയാള്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.


പാലത്തിനടുത്തുള്ള ഒരു കടയില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, ദുബായിലുള്ള ഒരാളില്‍ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതെന്നും ക്യാമറ സ്ഥാപിക്കാന്‍ 40,000രൂപ ലഭിച്ചതായും പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളില്‍ നിന്ന് സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് വിക്രംജിത് സിങ്, ബല്‍വീന്ദര്‍ സിങ്, തരണ്‍പ്രീത് സിങ് എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.