സർചാർജ് കൂട്ടി; ഇൻഡിഗോ ടിക്കറ്റ് നിരക്ക് ഇനി പൊള്ളും, ആശങ്കയിൽ പ്രവാസികൾ 

പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഫ്യുവൽ സർചാർജ് വർധിപ്പിച്ചു. വിമാന ഇന്ധനമായ എടിഎഫിന്‍റെ (ATF) വിലയിലുണ്ടായ വർധനവിനെ തുടർന്നാണ് തീരുമാനം. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. ഇതോടെ വിമാന യാത്രാക്കൂലി കൂടുതൽ ഉയരും.

 

ന്യൂഡൽഹി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഫ്യുവൽ സർചാർജ് വർധിപ്പിച്ചു. വിമാന ഇന്ധനമായ എടിഎഫിന്‍റെ (ATF) വിലയിലുണ്ടായ വർധനവിനെ തുടർന്നാണ് തീരുമാനം. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. ഇതോടെ വിമാന യാത്രാക്കൂലി കൂടുതൽ ഉയരും.

ആഭ്യന്തര സർവീസുകളിൽ ദൂരപരിധിക്ക് അനുസരിച്ച് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർധിപ്പിച്ചിട്ടുള്ളത്. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി എടിഎഫ് വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായതെന്നും, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായതായും കമ്പനി വ്യക്തമാക്കി.