മതങ്ങളുടെ വ്യക്തി നിയമങ്ങൾക്ക് പകരം ഏക സിവിൽ കോഡിന് നിയമനിർമാണം വേണം : സുപ്രീംകോടതി

  മതങ്ങളുടെ വ്യക്തി നിയമങ്ങൾക്ക് പകരം ഏക സിവിൽ കോഡിനായി നിയമ നിർമാണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. 
 

 ന്യൂഡൽഹി: മതങ്ങളുടെ വ്യക്തി നിയമങ്ങൾക്ക് പകരം ഏക സിവിൽ കോഡിനായി നിയമ നിർമാണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. 

അനന്തരാവകാശത്തിൽ സ്ത്രീ വിവേചനം നേരിടുന്ന 1937ലെ മുസ്‍ലിം വ്യക്തി നിയമം റദ്ദാക്കണമെന്ന പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി, ഏക സിവിൽകോഡിനായുള്ള നിയമ നിർമാണമാണ് പരിഹാരമെന്ന് നിർദേശിച്ചത്. ശരീഅത്ത് നിയമം റദ്ദാക്കി പകരം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മുസ്‍ലിംകൾക്കും ബാധമാക്കിയാൽ മതിയെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.