‘പുരുഷന്മാർക്കെതിരായ പീഡനം അംഗീകരിക്കാം, പക്ഷേ നിയമം മാറ്റാനാവില്ല' : സുപ്രീം കോടതി
ഡൽഹി : സ്ത്രീധന പീഡന കേസുകളിൽ ചില പുരുഷൻമാരുടെയും അവരുടെ കുടുംബങ്ങളെയും മേലിൽ സ്ത്രീകൾ കള്ളക്കേസുകൾ കൊടുക്കുന്ന പ്രവണത കാണുന്നുണ്ടെന്ന് സുപ്രീം കോടതി. ഐപിസി സെക്ഷൻ 498 എ (ഇപ്പോൾ ബിഎൻഎസിന്റെ സെക്ഷൻ 85) പ്രകാരം ചില സ്ത്രീകൾ വ്യാജ കേസുകൾ പുരുഷന്മാരുടെ മേൽ ചുമത്തിയിരിക്കാമെന്ന് കോടതി സമ്മതിച്ചെങ്കിലും, വിവാഹത്തിലെ ക്രൂരതകളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാൻ അടിസ്ഥാനമായി കഴിയില്ലെന്ന് വ്യക്തമാക്കി.
“ഐപിസി സെക്ഷൻ 498 എ യുടെയും ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 85 ന്റെയും ദുരുപയോഗത്തിന്റെ ചില കേസുകൾ കാരണം, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ ഉപദ്രവിക്കുന്നുണ്ടെന്ന് വ്യാപകമായ പ്രസ്താവന നടത്താൻ കഴിയുമോ?” ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹത്തിൽ പീഡനം നേരിടേണ്ടി വരുന്നത് ബഹുഭൂരിപക്ഷം കേസുകളിലും സ്ത്രീകളാണെന്നും കോടതി ചൂണ്ടിക്കാട്ടി. “അതിനാൽ, നിയമവും കോടതികളും ഓരോ കേസും അതിലെ വസ്തുതകൾക്കനുസൃതമായി കൈകാര്യം ചെയ്യും,” ബെഞ്ച് പറഞ്ഞു.