'നീതി വൈകുന്നത്നി​യ​മ​വാ​ഴ്ച​യെ വി​നാ​ശ​ക​ര​മാ​യി ബാ​ധിക്കും' : സുപ്രീംകോടതി

യ​ഥാ​സ​മ​യം അ​തി​വേ​ഗ​ത്തി​ൽ നീ​തി ല​ഭ്യ​മാ​ക്കു​ന്ന​ത് വൈ​കു​ന്ന​ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​വാ​ഴ്ച​യെ വി​നാ​ശ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

 

ന്യൂ​ഡ​ൽ​ഹി: യ​ഥാ​സ​മ​യം അ​തി​വേ​ഗ​ത്തി​ൽ നീ​തി ല​ഭ്യ​മാ​ക്കു​ന്ന​ത് വൈ​കു​ന്ന​ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​വാ​ഴ്ച​യെ വി​നാ​ശ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

സാ​ധു​വാ​യ ന്യാ​യീ​ക​ര​ണ​മി​ല്ലാ​തെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​പ്പി​ക്കാ​നു​ള്ള ഏ​തു ശ്ര​മ​ത്തെ​യും മു​ള​യി​ലേ നു​ള്ള​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ന്മാ​രു​​ടെ വി​ശ്വാ​സ​ത്തി​നു മു​ക​ളി​ലാ​ണ് നീ​തി നി​ർ​വ​ഹ​ണ​മെ​ന്ന​തി​നാ​ൽ ഈ ​വി​ശ്വാ​സം ത​ക​ർ​ക്കു​ന്ന​തൊ​ന്നും വി​ദൂ​ര​മാ​യി​പോ​ലും ചെ​യ്യ​രു​ത്.

കു​റ്റാ​രോ​പി​ത​ർ​ക്കും വി​ശാ​ലാ​ർ​ഥ​ത്തി​ൽ സ​മൂ​ഹ​ത്തി​നും യ​ഥാ​സ​മ​യ​ത്ത് നീ​തി ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ പു​ല​ർ​ത്താ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്- പ​ര​മോ​ന്ന​ത കോ​ട​തി നി​രീ​ക്ഷി​ച്ചു. 2013ൽ ​പ്ര​ഥ​മാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് 2021ൽ ​മ​ദ്രാ​സ് ഹൈ​കോ​ട​തി മ​ധു​ര ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.