കേസില്‍ നേരിട്ട് കക്ഷിയല്ലാത്തതോ ഇവരുടെ നിയന്ത്രണത്തിലല്ലാത്തതോ ആയ ഒരാളുടെ പ്രവൃത്തികളുടെ പേരില്‍ മറ്റ് കുടുംബാംഗങ്ങളെ ഉത്തരവാദികളാക്കാന്‍ കഴിയില്ല ; സുപ്രീംകോടതി 

തമിഴ്‌നാട്ടില്‍ ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്ത കേസിൽ ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ ജസ്റ്റിസ് അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം. ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതികളായ നാല് കുടുംബാംഗങ്ങള്‍ക്ക് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വിദേശത്തുള്ള ഭര്‍ത്താവ് ആറുമാസ

 

 ചെന്നൈ: തമിഴ്‌നാട്ടില്‍ ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്ത കേസിൽ ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ ജസ്റ്റിസ് അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം. ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതികളായ നാല് കുടുംബാംഗങ്ങള്‍ക്ക് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വിദേശത്തുള്ള ഭര്‍ത്താവ് ആറുമാസത്തിനകം ഇന്ത്യയില്‍ തിരിച്ചെത്തണമെന്നും അതുവരെ എല്ലാ മാസവും ഭാര്യക്ക് 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്നും ഹൈകോടതി നിബന്ധന വെച്ചിരുന്നു.

എന്നാല്‍ ഭര്‍ത്താവ് ഈ ഉത്തരവ് പാലിക്കാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീണ്ടും കോടതിയെ സമീപിക്കുകയും ഹൈകോടതി ജാമ്യം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിക്കുകയാണുണ്ടായത്. കേസില്‍ നേരിട്ട് കക്ഷിയല്ലാത്തതോ ഇവരുടെ നിയന്ത്രണത്തിലല്ലാത്തതോ ആയ ഒരാളുടെ പ്രവൃത്തികളുടെ പേരില്‍ മറ്റ് കുടുംബാംഗങ്ങളെ ഉത്തരവാദികളാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മറ്റൊരാളുടെ നിയന്ത്രണത്തിലില്ലാത്ത കാര്യങ്ങളുടെ പേരില്‍ നിരപരാധികളായ കുടുംബാംഗങ്ങളുടെ ജാമ്യം റദ്ദാക്കുന്നത് നീതിയല്ലെന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള തര്‍ക്കങ്ങള്‍ ഉചിതമായ മറ്റ് നിയമഫോറങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി. തുടര്‍ന്ന് നാല് കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി പുനഃസ്ഥാപിച്ചു.