ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണം ;നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

 
supreme court

ഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് തുക ലഭിക്കാന്‍ അര്‍ഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വിവരിച്ചു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.