പാസ്പോർട്ട് തിരികെ നൽകണമെന്ന സിദിഖ് കാപ്പന്റെ ഹർജി മാറ്റി സുപ്രീം കോടതി; നവംബർ രണ്ടിന് പരിഗണിക്കും
ഹാഥ്റസ് കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മലയാളി മാധ്യമപ്രവർത്തകൻ സിദിഖ് കാപ്പൻ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നവംബർ രണ്ടിലേക്ക് മാറ്റി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി മാറ്റിവെച്ചത്.
ന്യൂഡൽഹി: ഹാഥ്റസ് കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മലയാളി മാധ്യമപ്രവർത്തകൻ സിദിഖ് കാപ്പൻ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നവംബർ രണ്ടിലേക്ക് മാറ്റി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി മാറ്റിവെച്ചത്.
അപേക്ഷയിൽ നിർദേശം തേടേണ്ടതുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ അഭിഭാഷക അറിയിച്ചതിനെ തുടർന്നാണ് നടപടി. 2020 ഒക്റ്റോബറിൽ ഹാഥ്റസ് കൂട്ടബലാത്സംഗ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് യു.എ.പി.എ ചുമത്തി സിദിഖ് കാപ്പൻ അറസ്റ്റിലായത്. തുടർന്ന് 2022 സെപ്റ്റംബറിൽ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും പാസ്പോർട്ട് കൈമാറണമെന്നതടക്കമുള്ള കർശന ഉപാധികൾ ഏർപ്പെടുത്തിയിരുന്നു. ഈ പാസ്പോർട്ട് തിരികെ ലഭിക്കാനാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.