പൗരത്വനിയമത്തിലെ വകുപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വ്യക്തവും ലളിതവുമാണെന്ന് സുപ്രീംകോടതി

വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനായി 1955-ലെ പൗരത്വനിയമത്തെ ഉദാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പൗരത്വനിയമത്തിലെ വകുപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വ്യക്തവും ലളിതവുമാണ്.

 

ഡല്‍ഹി: വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനായി 1955-ലെ പൗരത്വനിയമത്തെ ഉദാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പൗരത്വനിയമത്തിലെ വകുപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വ്യക്തവും ലളിതവുമാണ്. അതിനാല്‍, സ്വാഭാവികമായ അര്‍ഥത്തില്‍ത്തന്നെ എടുത്താല്‍മതിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ 2022 മേയിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മാതാപിതാക്കള്‍ ഇന്ത്യന്‍പൗരത്വം ഉപേക്ഷിക്കുന്ന സമയത്ത്, ഗര്‍ഭസ്ഥശിശുവിന് അത് അവകാശപ്പെടാമെന്നായിരുന്നു ഹൈക്കോടതി വിധി. ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ തള്ളിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2019-ലെ ഉത്തരവ് ചോദ്യംചെയ്ത് പ്രണവ് ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.