ബാർ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് സംവരണം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

 

വരാനിരിക്കുന്ന വിവിധ സംസ്ഥാന ബാർ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് സംവരണം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. തിങ്കളാഴ്ച ഹർജിയിൽ സുപ്രീംകോടതി വിശദവാദം കേൾക്കും. 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  പിന്നീട് കേസ് ഡി വൈ ചന്ദ്രചൂഡിന്റെ പരിഗണനയ്ക്ക് എത്തിയിരുന്നില്ല. തുടർന്നാണ് പുതിയ ഹർജി നൽകിയതും സുപ്രീം കോടതി ഇപ്പോൾ വിശദവാദം കേൾക്കാൻ തീരുമാനിച്ചതും.