ഉറ്റബന്ധുക്കൾ തമ്മിലുള്ള വിവാഹം തടയാൻ നിയമനിർമാണം ആലോചിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം തടയുന്നതിനായി നിയമനിർമാണം കൊണ്ടുവരുന്നത് ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം തേടിയത്. വിവാഹം വ്യക്തിപരമായ തീരുമാനമാണെങ്കിലും, ഇത്തരം ബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ജനിതക രോഗങ്ങൾ തടയാൻ സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ടുള്ള നിയമനിർമാണം നടത്തേണ്ടത് സർക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം തടയുന്നതിനായി നിയമനിർമാണം കൊണ്ടുവരുന്നത് ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം തേടിയത്. വിവാഹം വ്യക്തിപരമായ തീരുമാനമാണെങ്കിലും, ഇത്തരം ബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ജനിതക രോഗങ്ങൾ തടയാൻ സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ടുള്ള നിയമനിർമാണം നടത്തേണ്ടത് സർക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും 40 ശതമാനത്തോളം കാഴ്ചവൈകല്യം അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കി ബെംഗളൂരുവിലെ നിയമവിദ്യാർഥിനി ചാർവി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ആചാരങ്ങളുടെ പേരിൽ ഇത്തരം വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും, നിർബന്ധിത കൗൺസിലിംഗും ആരോഗ്യ ബോധവൽക്കരണവും ഏർപ്പെടുത്തണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.