വേനൽ ചൂട് കനക്കുന്നു ; ഡെലിവറി ഏജന്റുമാർക്ക് കൂളിങ് വെസ്റ്റുമായി സൊമാറ്റോ

 ഇന്ത്യയിലുടനീളം വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ തങ്ങളുടെ ഡെലിവറി ജീവനക്കാർക്ക് ജോലി സാഹചര്യങ്ങൾ കൂടുതൽ സുഖകരമാക്കാൻ എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുകയാണ്. കൊടും വേനലിലെ കടുത്ത ചൂടിനെ നേരിടാൻ ഡെലിവറി ഏജന്റുമാർക്ക് കമ്പനി കൂളിങ്
 

 ഇന്ത്യയിലുടനീളം വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ തങ്ങളുടെ ഡെലിവറി ജീവനക്കാർക്ക് ജോലി സാഹചര്യങ്ങൾ കൂടുതൽ സുഖകരമാക്കാൻ എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുകയാണ്. കൊടും വേനലിലെ കടുത്ത ചൂടിനെ നേരിടാൻ ഡെലിവറി ഏജന്റുമാർക്ക് കമ്പനി കൂളിങ് വെസ്റ്റുകൾ പുറത്തിറക്കി. ഈ വേനൽക്കാലത്ത് 14ൽ ഏറെ നഗരങ്ങളിലായി 2500ൽ അധികം ഡെലിവറി ജീവനക്കാർ ഈ കൂളിങ് വെസ്റ്റുകൾ പരീക്ഷിക്കുമെന്ന് ലിങ്ക്ഡ്ഇൻ വഴി സൊമാറ്റോ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തുന്നതിൻറെ അടിസ്ഥാനത്തിലാണ് ഡെലിവറി ജീവനക്കാർക്ക് വേണ്ടി ഇങ്ങനെയൊരു നീക്കം.

സൊമാറ്റോയുടെ അഭിപ്രായത്തിൽ, ചൂടുള്ള സാഹചര്യങ്ങൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള വെസ്റ്റുകളാണ് ഇവ. ബാഷ്പീകരണ, പി.വി.എ അടിസ്ഥാനമാക്കിയുള്ള കൂളിംങ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗം തുടങ്ങി നാല് മണിക്കൂർ വരെ ഇവക്ക് തണുപ്പ് നൽകാൻ കഴിയും. ഭാരം കുറഞ്ഞതും സൂക്ഷ്മാണുക്കളെ ചെറുക്കുന്നതും ഈടുനിൽക്കുന്നതുമാണ് ഈ കൂളിങ് വെസ്റ്റുകൾ.

ഷെൽ ഫൗണ്ടേഷൻറെയും (ഫിലാന്ത്രോപിക് ഫണ്ട്‌റൈസിങ് സർവീസസ്, ലണ്ടൻ), ട്രെയിൻ ടെക്‌നോളജീസിന്റെ സ്‌പേസസ് പ്രോഗ്രാമിൻറെയും (ഇൻഡസ്ട്രിയൽ മെഷിനറി മാനുഫാക്ചറിങ്, നോർത്ത് കരോലിന) സഹകരണത്തോടെയാണ് കൂളിങ് വെസ്റ്റുകൾ നൽകുന്നത്. മുംബൈ ആസ്ഥാനമായുള്ള ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ ഇന്റലെകാപ്പ് ആണ് ഈ സംരംഭം ഇന്ത്യയിൽ നടപ്പാക്കുന്നത്.