സുഖോയ് തകര്‍ന്നു വീണു; വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തി

 

അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്.

 

സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു. തെരച്ചിലിനിടെ വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലാണ്. 

അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്