ഗായകൻ സുബീൻ ഗാർഗിന്റെ മരണം ; പ്രത്യേക അന്വേഷണസംഘം 12ന് കുറ്റപത്രം സമർപ്പിക്കും

 

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കും.

 സിംഗപ്പൂരിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ രണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ അടങ്ങിയതാണ് കുറ്റപത്രം. കേസിൽ ഗാർഗിന്റെ ബന്ധുവും മാനേജറും പരിപാടി സംഘാടകനും അടക്കം ഏഴുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.