മഹാരാഷ്ട്രയിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
മാര്‍ച്ചില്‍ നടക്കാനിരുന്ന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ റദ്ദാക്കി
Updated: Sep 8, 2026, 07:01 IST
ബോബൈ ഹൈക്കോടതി ക്ലര്‍ക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി.
തുടര്‍ച്ചയായ പരീക്ഷ ക്രമക്കേടുകള്‍ക്കൊടുവില്‍ മഹാരാഷ്ട്രയിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും ജാര്‍ഖണ്ഡിലുമുയര്‍ന്ന അതേ മുദ്രാവാക്യങ്ങളാണ് പൂനെയിലും ഉയരുന്നത്. മാര്‍ച്ചില്‍ നടക്കാനിരുന്ന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ റദ്ദാക്കി. സമാനമായി ടെറ്റ് പരീക്ഷയും. അന്വേഷണത്തില്‍ അന്തര്‍ സംസ്ഥാന സംഘമാണ് അന്ന് വലയിലായത്. ബോബൈ ഹൈക്കോടതി ക്ലര്‍ക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി. ഇതോടെ സഹികെട്ടാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്.
രാഹുല്‍ ഗാന്ധി, സുപ്രിയ സുലേ തുടങ്ങി പ്രതിപക്ഷ നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം പി എസ് സി ചെയര്‍മാന്റെയും സെക്രട്ടറിയുടേയും രാജിയടക്കമുള്ള ആവശ്യം നടപ്പാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.