വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്, പരിതാപകരമായ ഈ അര്‍ധരാത്രി വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

മാപ്പ് പറയുക,' രാഹുല്‍ ആവശ്യപ്പെട്ടു.

 

വിദ്യാര്‍ത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക.

 നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, വിദ്യാര്‍ത്ഥികളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങി മൂന്ന് പ്രധാന ആവശ്യങ്ങളും രാഹുല്‍ മുന്നോട്ടുവെച്ചു.

'മിസ്റ്റര്‍ മോദി, ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പരിതാപകരമായ ഈ അര്‍ധരാത്രി വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. 1. പ്രധാനെ പുറത്താക്കുക. 2. വിദ്യാര്‍ത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക. 3. മാപ്പ് പറയുക,' രാഹുല്‍ ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) യുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കുമെന്നും മോദി അറിയിച്ചു.