ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു: ഹേമന്ത് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും കോലം കത്തിക്കും
ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു: ഹേമന്ത് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും കോലം കത്തിക്കും
ഇന്ന് ജില്ലകളില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും.
ജാര്‍ഖണ്ഡ് വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദേവേന്ദ്ര നാഥ് മഹ്തോയെ പൊലീസ് മര്‍ദിച്ചു എന്ന് പരാതി.
പരീക്ഷാക്രമക്കേടുകളില്‍ ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന് മുഖ്യമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഇതുവരെയും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. ജെഎംഎമ്മിന് നല്‍കുന്ന പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇന്ന് ജില്ലകളില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും.
ജാര്‍ഖണ്ഡ് വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദേവേന്ദ്ര നാഥ് മഹ്തോയെ പൊലീസ് മര്‍ദിച്ചു എന്ന് പരാതി. റാഞ്ചിയിലെ ആശുപത്രിയില്‍ നിന്ന് പുറത്തുപോകുന്നത് പൊലീസ് തടഞ്ഞുവെന്ന് ആരോപണം. പൊലീസ് നടപടിയില്‍ നെഞ്ചിന് പരുക്കേറ്റതായും മഹ്തോ പറഞ്ഞു.
പൊലീസ് നടപടിയില്‍ തനിക്ക് നെഞ്ചിന് പരുക്കേറ്റതായും മഹ്തോ പറഞ്ഞു. റാഞ്ചിയിലെ സാദര്‍ ഹോസ്പിറ്റലില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ടൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് 2-ന് ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന്റെ 14ാം ദിവസത്തിലാണ് മഹ്തോ. റാഞ്ചി നിയമസഭാ ഘരാവോ മാര്‍ച്ചിന് പിന്നാലെയാണ് അദ്ദേഹത്തെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.