മഹാരാഷ്ട്രയിൽ ബാസ്കറ്റ് ബോള്‍ പോള്‍ ഒടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയില്‍ ബാസ്കറ്റ് ബോള്‍ പോള്‍ ഒടിഞ്ഞുവീണ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശിലെ ബസ്തി സ്വദേശി വിശാല്‍ വർമ്മ (20) ആണ് മരിച്ചത്.രണ്ടാം വർഷ മറൈൻ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു വിശാല്‍.

 

വ്യായമത്തിന്റെ ഭാഗമായി ബാസ്കറ്റ് ബോള്‍ പോളില്‍ തൂങ്ങിക്കിന്നതോടെ ഇരുന്പുകൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞുവീണ് തലയില്‍ വീഴുകയായിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ ബാസ്കറ്റ് ബോള്‍ പോള്‍ ഒടിഞ്ഞുവീണ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശിലെ ബസ്തി സ്വദേശി വിശാല്‍ വർമ്മ (20) ആണ് മരിച്ചത്.രണ്ടാം വർഷ മറൈൻ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു വിശാല്‍.

കോളജിലൂടെ നടക്കാനിറങ്ങിയ വിശാല്‍ വ്യായമത്തിന്റെ ഭാഗമായി ബാസ്കറ്റ് ബോള്‍ പോളില്‍ തൂങ്ങിക്കിന്നതോടെ ഇരുന്പുകൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞുവീണ് തലയില്‍ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിശാലിനെ സഹപാഠികളും കോളജിലെ ജീവനക്കാരും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബാസ്കറ്റ് ബോള്‍ പോളിലെ തുരുന്പോ ഫിറ്റിഗിലെ തകരാറാണോ അപകടത്തിന് കാരണമെന്ന് പോലീസ് അന്വേഷിച്ച്‌ വരികയാണ്.