പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിക്ക് കഠിനമായ വയറുവേദന ; മണിക്കൂറുകള്‍ക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നല്‍കി
നാഗർകുർനൂളില്‍ 16 വയസുകാരി പരീക്ഷ എഴുതി മണിക്കൂറുകള്‍ക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നല്‍കി. പ്രദേശത്തെ റെസിഡൻഷ്യല്‍ ഗേള്‍സ് സ്കൂളില്‍ ഒന്നാം വർഷ ഇന്‍റര്‍മീഡിയറ്റ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി
സ്കാനിംഗ് സെന്‍ററില്‍ കാത്തിരിക്കുമ്പോള്‍, പെണ്‍കുട്ടി പെട്ടെന്ന് വാഷ്റൂമിലേക്ക് പോവുകയും അവിടെ വച്ച് പ്രസവിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു.
നാഗർകുർനൂളില്‍ 16 വയസുകാരി പരീക്ഷ എഴുതി മണിക്കൂറുകള്‍ക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നല്‍കി. പ്രദേശത്തെ റെസിഡൻഷ്യല്‍ ഗേള്‍സ് സ്കൂളില്‍ ഒന്നാം വർഷ ഇന്‍റര്‍മീഡിയറ്റ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി.
തിങ്കളാഴ്ചയാണ് സംഭവം. പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് വിദ്യാര്‍ഥിനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഡോക്ടര്‍മാര്‍ സ്കാൻ ചെയ്യാൻ നിര്‍ദേശിക്കുകയും ചെയ്തു.
സ്കാനിംഗ് സെന്‍ററില്‍ കാത്തിരിക്കുമ്പോള്‍, പെണ്‍കുട്ടി പെട്ടെന്ന് വാഷ്റൂമിലേക്ക് പോവുകയും അവിടെ വച്ച് പ്രസവിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. ജീവനക്കാർ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയും അമ്മയും ചേർന്ന് കുഞ്ഞിനെ വാഷ്‌റൂമിനുള്ളിലെ ചവറ്റുകുട്ടയില്‍ ഇട്ടതായി പ്രാഥമിക റിപ്പോർട്ടുകള്‍ പറയുന്നു.
പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും നിലവില്‍ സുരക്ഷിതരാണെന്നും വൈദ്യ പരിചരണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു.