വിദ്യാര്‍ഥിയുടെ ആത്മഹത്യ; സീലിങ് ഫാന്‍ ഒഴിവാക്കി ബോംബെ ഐഐടി

വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് സീലിങ് ഫാനുകള്‍ ഒഴിവാക്കി ബോംബൈ ഐഐടി.രാജ്യത്തെ സുപ്രധാന എഞ്ചിനീയറിങ് സ്ഥാപനത്തിലുണ്ടായ മരണത്തെ

 

ആദ്യബാച്ച്‌ വാള്‍ മൗണ്ടഡ് ഫാനുകള്‍ പവായ് ക്യാമ്പസിലെത്തിയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

മുംബൈ: വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് സീലിങ് ഫാനുകള്‍ ഒഴിവാക്കി ബോംബൈ ഐഐടി.രാജ്യത്തെ സുപ്രധാന എഞ്ചിനീയറിങ് സ്ഥാപനത്തിലുണ്ടായ മരണത്തെ തുടര്‍ന്ന്, ഹോസ്റ്റല്‍ മുറികളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ക്ഷേമം, സൗകര്യം, അധികൃതരുടെ ഉത്തരവാദിത്തം എന്നിവയുടെ കാര്യത്തില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പിന്നാലെയാണ് സീലിങ് ഫാനിന് പകരം വാള്‍ മൗണ്ടഡ് ഫാനുകള്‍ ഘടിപ്പിക്കാനുള്ള തീരുമാനം.

ആദ്യബാച്ച്‌ വാള്‍ മൗണ്ടഡ് ഫാനുകള്‍ പവായ് ക്യാമ്പസിലെത്തിയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധികം വൈകാതെ ബാക്കിയുള്ള ഫാനുകളും ഹോസ്റ്റല്‍ മുറികളിലെത്തിക്കുമെന്ന് അധികൃതരെ ഉദ്ദരിച്ച്‌ വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയായ സാഹില്‍ വക്കോഡെ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി പവായ് കാംപസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വിദ്യാര്‍ഥി മരണമാണിത്.