സ്‌കൂളില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ അധ്യാപകനെ മര്‍ദിച്ച് വിദ്യാര്‍ഥി
സ്‌കൂളില്‍ നടന്ന തർക്കത്തിനിടെ പത്താം ക്ലാസുകാരൻ അധ്യാപകനെ മർദിച്ചു. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ സ്കൂള്‍ സമയത്തെ ഒരു പ്രശ്നത്തിന്റെ പേരില്‍ അധ്യാപകൻ വിദ്യാർഥിയെ ശാസിച്ചപ്പോഴാണ് സംഭവം
Updated: Mar 7, 2026, 11:11 IST
വാക്കുതർക്കത്തിന് ഇടയില്‍ തന്റെ അമ്മയെ കുറിച്ച് അധ്യാപകൻ അനാവശ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്.
കൃഷ്ണ: സ്‌കൂളില്‍ നടന്ന തർക്കത്തിനിടെ പത്താം ക്ലാസുകാരൻ അധ്യാപകനെ മർദിച്ചു. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ സ്കൂള്‍ സമയത്തെ ഒരു പ്രശ്നത്തിന്റെ പേരില്‍ അധ്യാപകൻ വിദ്യാർഥിയെ ശാസിച്ചപ്പോഴാണ് സംഭവം
വാക്കുതർക്കത്തിന് ഇടയില്‍ തന്റെ അമ്മയെ കുറിച്ച് അധ്യാപകൻ അനാവശ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്. ഇതോടെ നാട്ടുകാരും മാതാപിതാക്കളും പ്രശ്നത്തില്‍ ഇടപെട്ടു. സ്കൂള്‍ അധികൃതർ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പിലെയും പൊലീസിലെയുംവിവരമറിയിച്ചു.
സ്ഥിതിഗതികള്‍ ശാന്തമാക്കാനും കാമ്പസില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനും നടപടികള്‍ സ്വീകരിച്ചു. കുട്ടിയെ ചോദ്യം ചെയ്ത ശേഷം പൊലീസ് അവനെ കൗണ്‍സിലിങിനും വിധേയനാക്കി. വരാനിരിക്കുന്ന പൊതു പരീക്ഷ എഴുതാൻ തയാറെടുക്കുന്നതിനാല്‍ വിഷയം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.