ആന്ധ്രാപ്രദേശിൽ ബി ടെക് വിദ്യാർഥിനി ജീവനൊടുക്കി
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ബി ടെക് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ചയാണ് മംഗളം സ്വദേശിനി ഭുവന(22) യെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുറിയുടെ ചുമരിൽ `സൈനിംഗ് ഓഫ്' എന്നെഴുതിയിരുന്നു.
മോഹൻബാബു സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥിനിയാണ് ഭുവന. ഹോസ്റ്റൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലിസെത്തി പെൺകുട്ടിയെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. മൃതദേഹം പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തനായി റൂയിയ ഗവൺമെൻറ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസയമം, ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ചന്ദ്രഗിരി സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ അറിയിച്ചു. `എല്ലാ കോണുകളിൽ നിന്നും ഞങ്ങൾ കേസ് അന്വേഷിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം സംഭവത്തിൻറെ കാരണം വ്യക്തമാകും' അദ്ദേഹം കൂട്ടിചേർത്തു.
സംഭവത്തെത്തുടർന്ന് വിദ്യാർഥി യൂണിയനുകൾ പ്രതിഷേധിച്ചു. സർവകലാശാലയിലെ പ്രശ്‌നങ്ങൾക്കും ക്രമക്കേടുകൾക്കും സർക്കാർ മറുപടി നൽകണമെന്നും വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധസംഘം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.