ശക്തമായ കാറ്റും മഴയും ; ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ തകർന്നു വീണു ; ഒഴിവായത് വൻ അപകടം
Jun 15, 2025, 19:23 IST
ഡൽഹി: ശക്തമായ കാറ്റിലും മഴയിലും തെക്കൻ ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ 100 അടി ഉയരമുള്ള ഒരു മൊബൈൽ ടവർ തകർന്നു വീണു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ബി2 ബ്ലോക്കിലെ താമസക്കാർ പറയുന്നതനുസരിച്ച്, പുലർച്ചെ 4 മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് ആ സമയം അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
മുൻ ആം ആദ്മി പാർട്ടി എംഎൽഎയും മാളവ്യ നഗർ പ്രതിനിധിയുമായ സോമനാഥ് ഭാരതി പിന്നീട് സംഭവസ്ഥലം സന്ദർശിക്കുകയും താമസക്കാരുമായി സംസാരിക്കുകയും ചെയ്തു. ‘ബി2 സഫ്ദർജംഗ് എൻക്ലേവിൽ, താമസക്കാരുടെയും എൻ്റെയും കനത്ത പ്രതിഷേധങ്ങൾക്കിടയിലും സ്ഥാപിച്ച ഒരു മൊബൈൽ ടവർ ഇന്നലെ രാത്രി വീണു. ഇത് പകൽ സമയത്തോ ബി2-ലെ കെട്ടിടങ്ങൾക്ക് നേരെയോ വീണിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഇത്തരം അശ്രദ്ധ കുറ്റകരമാണ്!’- അപകട സ്ഥലം സന്ദർശിച്ച ശേഷം സോമനാഥ് ഭാരതി എക്സിൽ കുറിച്ചു.