'കൊല്‍ക്കത്തയിലെ സ്‌ട്രോങ് റൂമുകള്‍ സുരക്ഷിതം'; ടിഎംസിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്തയിലെ നേതാജി സ്റ്റേഡിയത്തിലെ സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

 

സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

കൊല്‍ക്കത്തയിലെ സ്‌ട്രോങ് റൂം തുറന്നെന്ന തൃണമൂല്‍ കോണ്‍?ഗ്രസിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌ട്രോങ് റൂം സുരക്ഷിതമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സ്‌ട്രോങ് റൂം പൂട്ടി സീല്‍ വെച്ചത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

കൊല്‍ക്കത്തയിലെ നേതാജി സ്റ്റേഡിയത്തിലെ സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സ്‌ട്രോങ് റൂം തുറന്നെന്നും കൃത്രിമം നടന്നെന്നുമാണ് ടിഎംസി പ്രവര്‍ത്തകര്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇല്ലാതെയാണ് സ്‌ട്രോങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു