ദശലക്ഷങ്ങളുടെ വോട്ടവകാശം വെട്ടുന്നത് ന്യായീകരിക്കാനാകില്ല, വോട്ടവകാശം റദ്ദാക്കുന്നത് ഭരണഘടനാ ലംഘനം ; സുപ്രീം കോടതി ജഡ്ജി

 

 ദശലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന ഒരു നടപടിയും ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. വോട്ടവകാശം വെറും നിയമപരമായ അവകാശമല്ല, ഭരണഘടനയുടെ 326-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ അവകാശമാണെന്ന് ജസ്റ്റിസ് പേരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്നത് അവരെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാൻ അഭിപ്രായപ്പെട്ടു. വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യുന്നതിന് മുമ്പ് നോട്ടീസും കേൾക്കാനുള്ള അവസരവും നൽകണം. ഭ

രണപരമായ നടപടികളുടെ പേരിൽ പോലും പൗരന്മാരുടെ വോട്ടവകാശം യുക്തിരഹിതമായി നിഷേധിക്കാനാകില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടനയ്ക്ക് മുകളിൽ ആർക്കും അധികാരമില്ലെന്നും ജഡ്‌ജി വിവരിച്ചു. ഹൈദരാബാദിലെ നൽസാർ (NALSAR) യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭൂയാൻ. വോട്ടർപട്ടികയിൽ നിന്ന് കൂട്ടമായി പേരുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെയിലെ സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം ഏറെ ചർച്ചയാകുകയാണ്.