അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാന്‍ നടപടിയെടുക്കും ; വിശദമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ചര്‍ച്ച ചെയ്തു.

 

വ്യവസായങ്ങള്‍ക്കും ഔഷധമേഖലയക്കുമുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് ബദല്‍ വഴികള്‍ തേടാനും നിര്‍ദ്ദേശമുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ പശ്ചിമേഷ്യന്‍ സാഹചര്യം നേരിടാന്‍ അടിയന്തരമായി ഹ്രസ്വ കാല, ദീര്‍ഘ കാല പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നല്‍കി. 

രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ചര്‍ച്ച ചെയ്തു. വ്യവസായങ്ങള്‍ക്കും ഔഷധമേഖലയക്കുമുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് ബദല്‍ വഴികള്‍ തേടാനും നിര്‍ദ്ദേശമുണ്ട്. എല്ലാ ഊര്‍ജ്ജ നിലയങ്ങളിലും ആവശ്യത്തിന് കല്‍ക്കരി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. പുതിയ മേഖലകളിലേക്ക് കയറ്റുമതി സാധ്യത തേടും. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. മന്ത്രിമാരുടെ സമിതിയും സെക്രട്ടറിമാരുടെ സമിതിയും രൂപീകരിക്കാനും പ്രധാനമന്ത്രി വിളിച്ച ഉന്നത യോഗം തീരുമാനിച്ചു. എല്‍ പി ജി വിതരണത്തില്‍ അടക്കം സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും വിലയിരുത്തിയെന്നാണ് സൂചന.