രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം ; മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

പൂനത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ രണ്ടാനമ്മ പൂനം ആക്രമിച്ചതായും ഇതുമൂലം കുട്ടിക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി.

രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ പഹാസു പൊലീസ് സ്റ്റേഷന്‍ പരിധിയിലൂള്ള സുര്‍ജാവലി ഗ്രാമത്തിലാണ് സംഭവം.
പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ രണ്ടാനമ്മ പൂനം ആക്രമിച്ചതായും ഇതുമൂലം കുട്ടിക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. തുടര്‍ ചികിത്സയ്ക്ക് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.
പൂനത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.