പദവിയുടെ അന്തസ്സ് മറക്കുന്നു ; മോദിയുടെ ബിഹാർ പ്രസംഗത്തിനെതിരെ വിമർശനവുമായി സ്റ്റാലിൻ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാറിലെ വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. 

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാറിലെ വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. 

പദവിയുടെ അന്തസ്സ് മോദി മറക്കുന്നതായും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഹിന്ദുക്കൾക്കും തമിഴർക്കും ബിഹാർ ജനതക്കുമിടയിൽ ശത്രുത സൃഷ്ടിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം നിർത്തി പ്രധാനമന്ത്രി രാജ്യത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.  ബിഹാറും ഒഡിഷയും ഉൾപ്പെടെ രാജ്യത്തെല്ലായിടത്തും മോദിയും ബി.ജെ.പിയും തമിഴർക്കെതി​രെ വെറുപ്പ് വിതറുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു.