പാക് വെടിവയ്പ്പ്; ധീരജവാന് വീരമൃത്യു
ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിലായിരുന്നു മുരളി നായിക് സേവനം ചെയ്തിരുന്നത്. ഗുരുതരമായി പരിക്കേറ്റ മുരളി നായിക്കിനെ ഡൽഹിയിലേക്ക് വിമാനത്തിൽ കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് മരണംസംഭവിച്ചത്.
May 9, 2025, 15:35 IST
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഗവർണർ എസ്. അബ്ദുൾ നസീറും മരണത്തിൽ അനുശോചനം അറിയിച്ചു
ശ്രീനഗർ: നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പിൽ ധീരജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഗൊറാന്റല മണ്ഡലത്തിലെ പുട്ടഗുണ്ടലപള്ളെ ഗ്രാമത്തിലെ എം. മുരളി നായിക്(27) ആണ് മരിച്ചത്. ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിലായിരുന്നു മുരളി നായിക് സേവനം ചെയ്തിരുന്നത്.
ഗുരുതരമായി പരിക്കേറ്റ മുരളി നായിക്കിനെ ഡൽഹിയിലേക്ക് വിമാനത്തിൽ കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് മരണംസംഭവിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഗവർണർ എസ്. അബ്ദുൾ നസീറും മരണത്തിൽ അനുശോചനം അറിയിച്ചു. മുരളി നായിക്കിന്റെ മൃതദേഹം ശനിയാഴ്ച വീട്ടിലെത്തിക്കും.