തെന്നിന്ത്യൻ നടി സൗകാര്‍ ജാനകി അന്തരിച്ചു
തെന്നിന്ത്യൻ സിനിമാലോകത്തെ ഇതിഹാസ നടിയായ സൗകാർ ജാനകി (ശങ്കരമഞ്ചി ജാനകി) 2026 ആഗസ്റ്റ് 21-ന് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 94-ാം വയസ്സിൽ അവർ വിടവാങ്ങിയത്.
Updated: Aug 21, 2026, 15:38 IST
ഏഴു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നാനൂറോളം ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്
ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെ ഇതിഹാസ നടിയായ സൗകാർ ജാനകി (ശങ്കരമഞ്ചി ജാനകി) 2026 ആഗസ്റ്റ് 21-ന് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 94-ാം വയസ്സിൽ അവർ വിടവാങ്ങിയത്.
ഏഴു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നാനൂറോളം ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്.1949-ൽ പുറത്തിറങ്ങിയ 'ഷാവുകാരു' എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം.
ഈ സിനിമയുടെ വിജയത്തോടെയാണ് അവർ 'സൗകാർ ജാനകി' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ രണ്ട് നന്ദി പുരസ്‌കാരങ്ങളും കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്