സൈബർ അധിക്ഷേപത്തിനെതിരെ പരാതി നൽകി സൗരവ് ഗാംഗുലിയുടെ ഭാര്യ
പ്രശസ്ത ഒഡീസി നർത്തകിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലി സൈബർ അധിക്ഷേപത്തിനെതിരെ പരാതി നൽകി. താക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്.
കൊൽക്കത്ത: പ്രശസ്ത ഒഡീസി നർത്തകിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലി സൈബർ അധിക്ഷേപത്തിനെതിരെ പരാതി നൽകി. താക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്.
കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ ഡോണ ഗാംഗുലിയുടെ നൃത്ത പ്രകടനം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഡോണയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വാർത്തയിൽ ചിലർ അധിക്ഷേപവുമായി എത്തിയത്. ഇതിനെതിരായാണ് ഡോണ പരാതി നൽകിയിട്ടുള്ളത്. ഡോണ ഗാംഗുലിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് പരാതി നൽകിയത്.
തൻറെ ശരീരത്തെ അപമാനിക്കുകയും പ്രശസ്തിക്ക് കോട്ടം വരുത്തുന്ന രീതിയിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്നുമാണ് പരാതിയിൽ പറയുന്നത്. പരാമർശങ്ങളുടെ സ്കീൻ ഷോട്ടുകളും മൊബൈൽ നമ്പറുകളും നൽകിയതായി പൊലീസ് അറിയിച്ചു.
പരാതിയിൽ ഉന്നയിച്ച ആളുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.