തെലങ്കാനയില്‍ ക്രിസ്മസ് ആഘോഷിക്കാനാകുന്നതിന് കാരണം സോണിയയുടെ ത്യാഗമെന്ന് രേവന്ത് റെഡ്ഡി

അനാവശ്യമായ താരതമ്യമാണ് രേവന്ത് റെഡ്ഡി നടത്തിയതെന്നും മതപരമായ ആഘോഷത്തെ മുഖ്യമന്ത്രി രാഷ്ട്രീയവത്കരിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി.

 

മുഖ്യമന്ത്രി നടത്തിയത് അനുചിതമായ പ്രസ്താവനയാണെന്ന് ബിജെപി ആരോപിച്ചു

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ വഴിയൊരുക്കിയത് കോണ്‍ഗ്രസ് നേതാവായ സോണിയ ഗാന്ധിയെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരെ ബിജെപി.

തെലങ്കാനയില്‍ ഇന്ന് ജനങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാനാകുന്നുവെങ്കില്‍ അതിന് കാരണം സോണിയ ഗാന്ധിയുടെ ത്യാഗമാണ് എന്നായിരുന്നു ഹൈദരാബാദിലെ ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയില്‍ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം. സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബര്‍ ഒമ്പതുമായി താരതമ്യം ചെയ്തത്, തെലങ്കാന സംസ്ഥാനം രൂപവത്കരിച്ച ഡിസംബര്‍ മാസം പ്രത്യേക പ്രാധാന്യമുള്ള മാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെ മുഖ്യമന്ത്രി നടത്തിയത് അനുചിതമായ പ്രസ്താവനയാണെന്ന് ബിജെപി ആരോപിച്ചു. അനാവശ്യമായ താരതമ്യമാണ് രേവന്ത് റെഡ്ഡി നടത്തിയതെന്നും മതപരമായ ആഘോഷത്തെ മുഖ്യമന്ത്രി രാഷ്ട്രീയവത്കരിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി.