സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങള്‍ കളവ് ; സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെ ബിജെപിയും ആം ആദ്മിയും

കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകള്‍ സേനയെ വിന്യസിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു എന്ന് അഭിഭാഷകന്‍ എച്ച് എസ് ഫൂല്‍ക്ക പറയുന്നു.

 

1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങള്‍ കളവാണെന്നാണ് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്.

സോണിയ ഗാന്ധിയുടെ പുസ്തകം 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാര്‍ട്ടിയും. 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങള്‍ കളവാണെന്നാണ് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്. കലാപം തുടങ്ങിയപ്പോള്‍ രാജീവ് ഗാന്ധി ദില്ലിയില്‍ സേനയെ വിന്യസിക്കാന്‍ ഉത്തരവ് നല്‍കിയെന്ന വാദം സിഖ് ആക്ടിവിസ്റ്റുകളും തള്ളി.

കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകള്‍ സേനയെ വിന്യസിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു എന്ന് അഭിഭാഷകന്‍ എച്ച് എസ് ഫൂല്‍ക്ക പറയുന്നു.


ഇന്ദിരാഗാന്ധി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെക്കുറിച്ച് പ്രകടിപ്പിക്കാത്ത പശ്ചാത്താപം സോണിയ എങ്ങനെ ഇപ്പോള്‍ എഴുതിയതെങ്ങനെയെന്ന് ആം ആദ്മി പാര്‍ട്ടി ചോദിക്കുന്നു. സോണിയ ഗാന്ധിയുടെ പുസ്തകം മുസ്ലിം വോട്ട് ബാങ്കില്‍ കേന്ദ്രീകരിക്കുന്നത് മാത്രമെന്ന് ബിജെപിയും ആരോപിക്കുന്നു.