സോണിയ ഗാന്ധി പ്രധാനമന്ത്രി പദം വേണ്ടാന്ന് വെച്ചത് മാസങ്ങൾക്കു മുമ്പ്; കാരണം വെളിപ്പെടുത്തി 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്'
2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ താൻ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിലാണ് 2004-ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അവർ വിശദീകരിക്കുന്നത്.
ന്യൂഡൽഹി: 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ താൻ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിലാണ് 2004-ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അവർ വിശദീകരിക്കുന്നത്.
മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും താൻ പ്രധാനമന്ത്രിയാകുന്നത് ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും സോണിയ ഗാന്ധി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. 2004-ലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ സഖ്യകക്ഷി നേതാക്കളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. തുടർന്ന് ആദ്യം പദവി ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നെങ്കിലും, മക്കളായ രാഹുലും പ്രിയങ്കയും അതിനെ ശക്തമായി എതിർക്കുകയും സമ്മർദ്ദത്തിന് വഴങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നെങ്കിൽ തൻ്റെ വിദേശ പൗരത്വം ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് ഭിന്നതയും അശാന്തിയും സൃഷ്ടിക്കാൻ ഉപയോഗിക്കുമായിരുന്നുവെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ കുറിക്കുന്നുണ്ട്. തൻ്റെ ഉള്ളിൽ രണ്ട് ചിന്തകൾ തമ്മിൽ അന്ന് കടുത്ത സംഘർഷം നിലനിന്നിരുന്നതായും പുസ്തകം വ്യക്തമാക്കുന്നു.