ലഡാക്കിൽ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ നിലനിൽക്കെ പ്രതിഷേധ വേദിയിലെത്തിയ സോനം വാങ്ചുക്കിനെ പൊലീസ് നീക്കി 

 ലഡാക്കിൽ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ നിലനിൽക്കെ പ്രതിഷേധ വേദിയിലെത്തിയ സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത് നീക്കി പൊലീസ്. ബുധനാഴ്ച ലേയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിക്കുകയായിരുന്നു. നിലവിലുള്ള നിരോധന ഉത്തരവുകൾ നിലനിൽക്കെ വീട്ടിൽതന്നെ തുടരാനാണ് പൊലീസ് നിർദേശം.

 

 ലഡാക്കിൽ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ നിലനിൽക്കെ പ്രതിഷേധ വേദിയിലെത്തിയ സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത് നീക്കി പൊലീസ്. ബുധനാഴ്ച ലേയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിക്കുകയായിരുന്നു. നിലവിലുള്ള നിരോധന ഉത്തരവുകൾ നിലനിൽക്കെ വീട്ടിൽതന്നെ തുടരാനാണ് പൊലീസ് നിർദേശം.

ലഡാക്ക് ചീഫ് ഇലക്ടറൽ ഓഫിസറും ലേ ജില്ലാ മജിസ്ട്രേറ്റും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. ഉത്തരവ് പ്രകാരം ലേ മുനിസിപ്പൽ പരിധിയിൽ പൊതുയോഗങ്ങൾ, റാലികൾ, പ്രതിഷേധങ്ങൾ എന്നിവക്കും നിയന്ത്രണമുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നും പൊലീസ് വിശദീകരിച്ചു.

പൊലീസ് നടപടിക്കു പിന്നാലെ ‘രാജ്യത്തോടുള്ള ലഡാക്കിന്റെ അടിയന്തര അഭ്യർഥന’ എന്ന തലക്കെട്ടിൽ വാങ്ചുക് എക്സിൽ വിഡിയോ സന്ദേശം പങ്കുവെച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരോടും രാജ്യത്തെ ജനങ്ങളോടും ലഡാക്കിന്റെ വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ 24ന് ലേയിൽ നടന്ന സംഘർഷങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വൈകുകയാണെന്നും ലഡാക്കിൽ ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രവുമായുള്ള ചർച്ചകൾ നിലച്ചെന്നും വാങ്ചുക് ആരോപിച്ചു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ഭരണകൂടം ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുകയാണെന്നും വിമർശിച്ചു.

ഡിസംബർ നാലിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ സമയക്രമത്തെയും വാങ്ചുക് ചോദ്യം ചെയ്തു. ഡിസംബർ, ജനുവരി മാസങ്ങളിൽ ലഡാക്കിൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമാണെന്നും ഈ കാലയളവിൽ ലഡാക്കിലെ വലിയൊരു വിഭാഗം ജനങ്ങളും അവധി, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രദേശം വിട്ടുപോകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ലേ അപെക്സ് ബോഡിയുടെയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും ആവശ്യം.

ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്നും വാങ്ചുക് മുന്നറിയിപ്പ് നൽകി. നവംബർ 21ന് പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളും ഡിസംബർ നാലിന് ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ലഡാക്കിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.