സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 28 ദിവസമായി വാങ്ചുക്ക് നിരാഹാര സമരം നടത്തുകയാണ്.
Jul 18, 2026, 08:27 IST
സോനം വാങ്ചുക്കിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നതിനിടെയാണ് ദില്ലി പൊലീസിന്റെ നടപടി
ദില്ലി ജന്തര്‍മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാര്‍ട്ടി നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 28 ദിവസമായി വാങ്ചുക്ക് നിരാഹാര സമരം നടത്തുകയാണ്.
സോനം വാങ്ചുക്കിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നതിനിടെയാണ് ദില്ലി പൊലീസിന്റെ നടപടി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി സമരം ചെയ്യുന്നത്. ജന്തര്‍ മന്തറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. സമരക്കാരെ ഇവിടെ നിന്നും പൊലീസ് ഒഴിപ്പിക്കുകയാണ്.