തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ കൊക്കെയ്ന്‍ കടത്തിയതിന് അറസ്റ്റില്‍
3.8 ഗ്രാം കൊക്കെയ്‌നാണ് ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
Oct 26, 2024, 08:39 IST
നൈജീരിയന്‍ പൗരന്മാരായ രണ്ട് പേര്‍ക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്
തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍. മുന്‍ ഡിജിപി രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍ ആണ് ചെന്നൈയില്‍ ലഹരിമരുന്നുമായി പിടിയിലായത്.
നൈജീരിയന്‍ പൗരന്മാരായ രണ്ട് പേര്‍ക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാന്‍, 39കാരനായ ജോണ്‍ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 3.8 ഗ്രാം കൊക്കെയ്‌നാണ് ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. സിന്തറ്റിക് ലഹരി മരുന്ന് വില്‍പനയുടെ ശൃംഖല തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റര്‍ ചെന്നൈ പൊലീസ് വിശദമാക്കുന്നത്.