മദ്യപാനം ചോദ്യംചെയ്തതിന് അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍

പൊലീസ് തുടര്‍ നടപടികള്‍ തുടങ്ങി.

 

മദ്യപിച്ചതിനും അവശനിലയില്‍ രാത്രി വീട്ടിലേക്ക് വന്നതിനും ജയ്ലാല്‍ മകനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി.

മദ്യപാനം ചോദ്യംചെയ്തതിന് അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍. ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലാണ് സംഭവം. ജഗേശ്വര്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള തിലൈയ പഞ്ചായത്തിലെ കരിപാനി ഗ്രാമത്തിലാണ് അര്‍ജുന്‍ കര്‍മാലി എന്ന യുവാവ് പിതാവ് ജയ്ലാല്‍ കര്‍മാലിയെ കൊലപ്പെടുത്തിയത്.

പൊലീസ് പറയുന്നത് അനുസരിച്ച്, അര്‍ജുന്‍ അമ്മാവന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. മദ്യപിച്ചതിനും അവശനിലയില്‍ രാത്രി വീട്ടിലേക്ക് വന്നതിനും ജയ്ലാല്‍ മകനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പ്രകോപിതനായ അര്‍ജുന്‍ സമീപത്തുണ്ടായിരുന്ന കോടാലി എടുത്ത് അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് തുടര്‍ നടപടികള്‍ തുടങ്ങി.