മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി : മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി
മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിയിലാണ് സംഭവം. അംബികാപൂർ സ്വദേശിയായ പരസ് കെർക്കറ്റ ആണ് കൊല്ലപ്പെട്ടത്.
Updated: Mar 4, 2026, 16:14 IST
പിതാവിന്റെ തലയ്ക്ക് പലതവണ വെട്ടുകയായിരുന്നു.പിതാവ് മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രഭാത്, മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടർ ടാങ്കിനുള്ളില്‍ തള്ളി.
മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിയിലാണ് സംഭവം. അംബികാപൂർ സ്വദേശിയായ പരസ് കെർക്കറ്റ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മകൻ പ്രഭാത് കെർക്കറ്റയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം വാട്ടർ ടാങ്കില്‍ തള്ളി. ബഹെരപാരയിലെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു പരസ്. മകൻ പ്രഭാത് സമീപത്തുള്ള വാടകവീട്ടിലായിരുന്നു താമസം.
മകന്റെ അമിതമായ മദ്യപാനത്തെ പരസ് നിരന്തരം ചോദ്യം ചെയ്യാറുണ്ടായിരുന്നു. സംഭവദിവസം ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതർക്കം നടന്നു. പ്രകോപിതനായ പ്രഭാത് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് പലതവണ വെട്ടുകയായിരുന്നു.പിതാവ് മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രഭാത്, മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടർ ടാങ്കിനുള്ളില്‍ തള്ളി.