സൈനികർക്ക് ഇനി മുതല്‍ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം; എന്നാല്‍, ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ പാടില്ല
സൈനികർക്കും ഓഫീസർമാർക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യൻ സൈന്യം.സൈനികർക്ക് ഇനി മുതല്‍ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം
എല്ലാ സൈനിക യൂണിറ്റുകള്‍ക്കും വകുപ്പുകള്‍ക്കും ഈ നിർദേശങ്ങള്‍ നല്‍കിയതായും വൃത്തങ്ങള്‍ അറിയിച്ചു.
സൈനികർക്കും ഓഫീസർമാർക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യൻ സൈന്യം.സൈനികർക്ക് ഇനി മുതല്‍ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം. എന്നാല്‍, അവർക്ക് പോസ്റ്റ് ചെയ്യാനോ മറ്റു പോസ്റ്റുകളില്‍ ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ പാടില്ല എന്ന് മാത്രം.
2019 ല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അംഗമാകുന്നതില്‍ നിന്ന് സൈനികരെ വിലക്കിയിരുന്നു. പിന്നീട് 2020ല്‍ സുരക്ഷാ കാരണങ്ങളാല്‍ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉള്‍പ്പെടെ 89 മൊബൈല്‍ ആപ്പുകള്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു.
സൈനികർക്ക് അവരുടെ സ്വന്തം അവബോധത്തിനും വിവരം ശേഖരിക്കുന്നതിനുമായാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത്. വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് റിപ്പോർട്ട് ചെയ്യുവാൻ കൂടിയാണ് ഇളവ്. എല്ലാ സൈനിക യൂണിറ്റുകള്‍ക്കും വകുപ്പുകള്‍ക്കും ഈ നിർദേശങ്ങള്‍ നല്‍കിയതായും വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്തിന് ഇതിനകം തന്നെ സ്വന്തമായി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ട്. പുതിയ മാർഗനിർദേശങ്ങള്‍ അനുസരിച്ച്, സൈനികർക്ക് ഇപ്പോള്‍ പൊതുവായ വിവരങ്ങള്‍ക്കായി ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാം. വിവരങ്ങള്‍ ശേഖരിക്കുന്നതിനും, അവരുടെ റെസ്യൂമെകള്‍ അപ്ലോഡ് ചെയ്യുന്നതിനും, പ്രൊഫഷണല്‍ അവസരങ്ങള്‍ തേടുന്നതിനും അവർക്ക് സാധിക്കും. എന്നാല്‍ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കേണ്ടത് നിർബന്ധമാണ്