സമൂഹമാധ്യമം നോക്കി ആരും ഉത്തരവാദിത്തം നൽകില്ല -കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ
സമൂഹമാധ്യമം നോക്കി ആരും ഉത്തരവാദിത്തം നൽകില്ലെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനങ്ങൾ വിലയിരുത്തി എന്ത് റോൾ നൽകണമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കും, ഉപമുഖ്യമന്ത്രി സ്ഥാനവുമായി തന്റെ പേര് ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു യു.ടി.
മംഗളൂരു : സമൂഹമാധ്യമം നോക്കി ആരും ഉത്തരവാദിത്തം നൽകില്ലെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനങ്ങൾ വിലയിരുത്തി എന്ത് റോൾ നൽകണമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കും, ഉപമുഖ്യമന്ത്രി സ്ഥാനവുമായി തന്റെ പേര് ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു യു.ടി.
ചർച്ചകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കർണാടക മന്ത്രിസഭ പുനഃസംഘടനയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ കോൺഗ്രസ് ഹൈകമാൻഡ് ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും. താൻ നിലവിൽ സ്പീക്കറാണ്. പാർട്ടിയിലോ സർക്കാറിലോ ഒരു പ്രത്യേക പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉപമുഖ്യമന്ത്രി സ്ഥാനമായാലും മറ്റേത് ഉത്തരവാദിത്തമായാലും ഹൈകമാൻഡ് ഉത്തരവാദിത്തം നൽകിയാൽ ഏറ്റെടുക്കുമെന്നും ഖാദർ പ്രതികരിച്ചു.
എം.എൽ.എ ആയിരിക്കെ സദൻവീർ അവാർഡും ആരോഗ്യ മന്ത്രിയായിരിക്കെ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ടെന്ന് തന്റെ രാഷ്ട്രീയ ജീവിതത്തെ എടുത്തുകാണിച്ചുകൊണ്ട് ഖാദർ പറഞ്ഞു. നഗരവികസന, ഭവന മന്ത്രി എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾ പിന്നീട് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് സഭാ ഉപനേതാവായി നിയമിക്കപ്പെടുന്നതിലേക്ക് നയിച്ചിരുന്നു.
പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. സ്പീക്കർ എന്ന നിലയിൽ പൂർണമായും പക്ഷപാതരഹിതമായി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രിയായി നിയമിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ മുമ്പ് ആ പദവി വഹിച്ചിരുന്ന സമയത്തെക്കുറിച്ച് ഖാദർ പരാമർശിച്ചു.
വീഡിയോ ഗെയിമുകൾ, സ്‌കിൽ ഗെയിമുകൾ, ഹുക്ക ബാറുകൾ എന്നിവ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്റെ ഭരണകാലത്താണ് സാൻഡ് ബസാർ ആപ് അവതരിപ്പിച്ചതെന്നും ഖാദർ ചൂണ്ടിക്കാട്ടി.