മഞ്ഞിൽ മൂടി രാജ്യതലസ്ഥാനം
Jan 1, 2026, 12:30 IST
കനത്ത മൂടൽമഞ്ഞും ശൈത്യവും കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു. ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി. ഈ സാഹചര്യത്തിൽ യാത്രക്കാർക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡൽഹി വിമാനത്താവള അധികൃതരും പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്റ്റാറ്റസ് പരിശോധിക്കുക: വിമാനങ്ങൾ റദ്ദാക്കാനോ വൈകാനോ സാധ്യതയുള്ളതിനാൽ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.
എയർലൈനുമായി ബന്ധപ്പെടുക: സമയക്രമത്തിലെ മാറ്റങ്ങൾ അറിയാൻ അതത് എയർലൈൻ അധികൃതരുമായി നേരിട്ട് ബന്ധപ്പെടണം.