ബിഹാറില്‍ ആറുമാസം പ്രായമുള്ള മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യാ ശ്രമം

ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയില്‍ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലില്‍ പ്രകോപിതയായി ആറുമാസം പ്രായമുള്ള മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

 

കുഞ്ഞിനെ വധിച്ചതിന് പിന്നാലെ ഇതേ ആയുധം ഉപയോഗിച്ച്‌ യുവതി സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു.

ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയില്‍ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലില്‍ പ്രകോപിതയായി ആറുമാസം പ്രായമുള്ള മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.പൂജ കുമാരി എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ വധിച്ചതിന് പിന്നാലെ ഇതേ ആയുധം ഉപയോഗിച്ച്‌ യുവതി സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു.

കുഞ്ഞിന്റെ പിതാവ് സുനില്‍ ദാസ് ചണ്ഡീഗഢില്‍ കരാർ തൊഴിലാളിയാണ്. സംഭവസമയം സുനിലിന്റെ ഭാര്യ സീമാ ദേവിയും കുഞ്ഞും സുനിലിന്റെ മാതാവ് സരസ്വതി ദേവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയില്‍ മുറിയില്‍ നിന്ന് പെട്ടെന്ന് നിലവിളി ശബ്ദം കേട്ടാണ് മുത്തശ്ശി സരസ്വതി ദേവി ഓടിയെത്തിയത്.

വാതില്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയുടം, അരിവാള്‍ ഉപയോഗിച്ച്‌ സ്വന്തം കഴുത്തറുക്കാൻ ശ്രമിക്കുന്ന മരുമകള്‍ സീമാ ദേവിയെയുമാണ്. സരസ്വതി ദേവി ഉടൻ തന്നെ സീമയുടെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചുവാങ്ങുകയും ബഹളം വെച്ച്‌ നാട്ടുകാരെ കൂട്ടുകയുമായിരുന്നു.

തുടർന്ന് വിവരമറിഞ്ഞ് ഗോപാല്‍പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അങ്കിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സീമാ ദേവിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും തുന്നലുകള്‍ ഇടേണ്ടി വന്നതായും ഡോക്ടർമാർ അറിയിച്ചു. മുത്തശ്ശി സരസ്വതി ദേവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ പൊലീസ് സീമാ ദേവിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.