യമുനാ നദിയില്‍ ബോട്ട് മുങ്ങി അഞ്ച് കുട്ടികളടക്കം ആറ് പേരെ കാണാതായി

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയില്‍ യമുനാ നദിയില്‍ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി വൻ അപകടം.അപകടത്തില്‍ അഞ്ച് കുട്ടികളെയും ഒരു സ്ത്രീയെയും കാണാതായി.

 

ബോട്ട് മറിഞ്ഞതല്ലെന്നും തകരാർ മൂലം വെള്ളം കയറി താഴുകയുമായിരുന്നുവെന്നും രക്ഷപ്പെട്ട ബോട്ട് ഡ്രൈവർ മൊഴി നല്‍കി. നീന്തല്‍ അറിയാവുന്നവരാണ് രക്ഷപ്പെട്ടത്

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയില്‍ യമുനാ നദിയില്‍ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി വൻ അപകടം.അപകടത്തില്‍ അഞ്ച് കുട്ടികളെയും ഒരു സ്ത്രീയെയും കാണാതായി.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരില്‍ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായി എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് സംഘങ്ങള്‍ സ്ഥലത്തെത്തി ഊർജ്ജിതമായ തെരച്ചില്‍ തുടരുകയാണ്.

ഘടംപൂരില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് മറിഞ്ഞതല്ലെന്നും തകരാർ മൂലം വെള്ളം കയറി താഴുകയുമായിരുന്നുവെന്നും രക്ഷപ്പെട്ട ബോട്ട് ഡ്രൈവർ മൊഴി നല്‍കി. നീന്തല്‍ അറിയാവുന്നവരാണ് രക്ഷപ്പെട്ടത്. കാണാതായ കുട്ടികള്‍ക്ക് 5 നും 15 നും ഇടയിലാണ് പ്രായം. സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഉദ്യോഗസ്ഥർ തെരച്ചില്‍ തുടരുകയാണ്.