ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ്് ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെഹ്രി ഗര്‍വാള്‍ ജില്ലയിലാണ് അപകടം ഉണ്ടായത്
Updated: Nov 17, 2026, 12:35 IST
35 ഓളം യാത്രക്കാരുമായി പോയ ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ്് ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെഹ്രി ഗര്‍വാള്‍ ജില്ലയിലാണ് അപകടം ഉണ്ടായത്. 35 ഓളം യാത്രക്കാരുമായി പോയ ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെ ഗുലാര്‍ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ആറുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി.
കാണാതായവര്‍ക്കായി SDRF സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജില്ലാ മജിസ്ട്രേറ്റ് നിതിക ഖണ്ഡേല്‍വാളും പോലിസ് സൂപ്രണ്ട് ശ്വേത ചൗബെയും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.