സംഘര്‍ഷ സാഹചര്യം ; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കി

എയിംസിലെ എല്ലാ ഡോക്ടര്‍മാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. 

 

മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി.

ഇന്ത്യ പാക് സംഘര്‍ഷ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികള്‍ സര്‍ക്കാര്‍ റദ്ദാക്കി. നേരത്തെ അനുവദിച്ച അവധികളടക്കം സര്‍ക്കാര്‍ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കുലറും ഇറക്കി. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടര്‍മാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. 

സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലും എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ വലിയ രീതിയിലുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ചണ്ഡീഗഡ്, ഭുജ്, ജാംനഗര്‍, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഈ മാസം 15 വരെ നിര്‍ത്തലാക്കിയിരിക്കുന്നത്.